തിരുവനന്തപുരം: യുഎസില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച (ജനുവരി 29) മടങ്ങിയെത്തില്ല.ഫെബ്രുവരി ഏഴിനാകും മുഖ്യമന്ത്രി കേരളത്തിലെത്തുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദുബായ് വഴിയാണ് മടക്കയാത്ര.
ദുബായ് എക്സ്പോയില്‍ കേരള പവലിയന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. താന്‍ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ ശനിയാഴ്ച മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യാഴാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിരുന്നു. ഈ മാസം 14ന് പുലര്‍ച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്.