‘ആകാശത്ത് ഭര്‍ത്താവും ഭാര്യയും തമ്മില്‍ പൊരിഞ്ഞ അടി’

0 second read
0
0

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ ഭര്‍ത്താവും ഭാര്യയും തമ്മില്‍ കലഹമുണ്ടായതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഡല്‍ഹി വിമാനത്താവളത്തിലിറക്കി. മ്യൂണിക്കില്‍ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ലുഫ്താന്‍സ വിമാനം എല്‍എച്ച്772 ആണ് അടിയന്തരമായി താഴെയിറക്കിയത്.

ഭര്‍ത്താവും ഭാര്യയും തമ്മില്‍ വിമാനത്തില്‍ കലഹമുണ്ടായതോടെ വിമാനത്തിലെ ക്യാബിന്‍ ക്രൂ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി ഡല്‍ഹിയില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ കലഹമുണ്ടാകാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും എന്നാല്‍ പ്രശ്‌നം രൂക്ഷമായതോടെ വിമാനം ഡല്‍ഹിയില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഡല്‍ഹി എയര്‍പോര്‍ട്ട് ഏവിയേഷന്‍ സെക്യൂരിറ്റി അറിയിച്ചു.

വിമാനം ആദ്യം പാക്കിസ്ഥാനില്‍ ഇറക്കാന്‍ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. തുടര്‍ന്നാണ് ഡല്‍ഹിയില്‍ ഇറക്കാന്‍ തീരുമാനിച്ചത്. ബഹളമുണ്ടാക്കിയ ഭര്‍ത്താവിനെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ലുഫ്താന്‍സ എയര്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല.

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…