ഇസ്രയേലില്‍ കാണാതായ കര്‍ഷകന്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ കേരളത്തില്‍

1 second read
0
0

കരിപ്പൂര്‍: ഒരാഴ്ച മുന്‍പ് ഇസ്രയേലില്‍ കാണാതായ കര്‍ഷകന്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ കേരളത്തില്‍ തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് എത്തിയത്. ഇസ്രയേലില്‍നിന്ന് സ്വമേധയാ മടങ്ങുകയായിരുന്നുവെന്ന് ബിജു മാധ്യമങ്ങളോട് പറഞ്ഞു.

”ബത്ലഹേം അടക്കം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് സംഘത്തില്‍നിന്ന് പോയത്. സംഘത്തോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. സംസ്ഥാന സര്‍ക്കാരിനോടും കൃഷിവകുപ്പിനോടും സംഘാംഗങ്ങളോടും മാപ്പു ചോദിക്കുന്നു. മടങ്ങാനുള്ള ടിക്കറ്റ് സഹോദരന്‍ എടുത്ത് അയച്ചുതരികയായിരുന്നു. ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ച് വന്നില്ല”- ബിജു പറഞ്ഞു.

ഇന്നലെ വൈകിട്ട് 4നു ഇസ്രയേലിലെ ടെല്‍ അവീവ് വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്നതിനു മുന്‍പു ബിജു തന്നോടു ഫോണില്‍ സംസാരിച്ചിരുന്നുവെന്നു സഹോദരന്‍ ബെന്നി പറഞ്ഞിരുന്നു. ഇക്കാര്യം കൃഷിമന്ത്രി പി.പ്രസാദിനെ ബെന്നി അറിയിച്ചു. ബെത്‌ലഹേം ഉള്‍പ്പെടെയുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചെന്നും തന്നെ കാണാതായെന്ന വാര്‍ത്തകള്‍ കണ്ടതിനാല്‍ ഭയം മൂലമാണു നാട്ടുകാരെ വിളിക്കാതിരുന്നതെന്നും ബിജു പറഞ്ഞതായി ബെന്നി പറഞ്ഞിരുന്നു. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണു ബിജു വിളിച്ചതെന്നും ബെന്നി പറഞ്ഞു. ബിജുവിനെ കണ്ടെത്തിയ വിവരം ഇന്ത്യന്‍ എംബസിയെ ആണ് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചത്. ഇന്ത്യയിലേക്കു തിരിച്ചയച്ചെന്ന് ഇന്ത്യന്‍ അംബാസഡര്‍ കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിനെയും അറിയിച്ചിരുന്നു.

ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നു പുറപ്പെട്ട കര്‍ഷകസംഘത്തിലെ അംഗമായ ഇരിട്ടി കെപി മുക്കിലെ കോച്ചേരില്‍ ബിജുവിനെ 17നു രാത്രിയാണു കാണാതായത്. ബി.അശോക് ഉള്‍പ്പെടെ 28 പേരടങ്ങുന്ന സംഘമാണ് 12ന് ഇസ്രയേലിലേക്കു പുറപ്പെട്ടത്. സംഘാംഗങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച തിരിച്ചെത്തി. താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും ബിജു വീട്ടുകാരെ അറിയിച്ചിരുന്നു. സംഘത്തില്‍നിന്നു വിട്ട് ജറുസമിലെത്തിയെന്നും പിന്നീടു ബെത്‌ലഹേമില്‍ ഒരു ദിവസം ചെലവഴിച്ചു സംഘത്തോടൊപ്പം ചേര്‍ന്നു മടങ്ങാനായിരുന്നു പദ്ധതിയെന്നുമാണു ബിജു വീട്ടുകാരെ അറിയിച്ചിരിക്കുന്നത്. വീസ റദ്ദാക്കല്‍ ഉള്‍പ്പെടെ നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നതോടെയാണു ബിജു തിരിച്ചു വരുന്നതായി അറിയിച്ചത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…