പൊലീസ് വകുപ്പില്‍ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

0 second read
0
0

തിരുവനന്തപുരം: പൊലീസ് വകുപ്പില്‍ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ മുതലായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകള്‍ സൃഷ്ടിക്കും. 226 എക്‌സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണു സൃഷ്ടിക്കുക. ഒരു ഐജി, നാല് എസ്പി, 11 ഡിവൈഎസ്പി, 19 ഇന്‍സ്‌പെക്ടര്‍മാര്‍, 29 എസ്‌ഐമാര്‍, 73 വീതം എസ്‌സിപിഒ, സിപിഒ, 16 ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് തസ്തികകള്‍.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…