വീണാ ജോര്‍ജിന്റെ വാഹനം പോസ്റ്റില്‍ ഇടിച്ചുകയറി അപകടത്തില്‍പ്പെട്ടു

0 second read
0
0

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ഇന്നു രാവിലെ ഏഴു മണിക്കാണ് അപകടം. എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ചെറിയ പരുക്കുകളോടെ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എക്‌സ്‌റേ ഉള്‍പ്പെടെ എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്നു മന്ത്രി.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…