അബുദാബി: തുണി മാസ്‌കിന് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി താരതമ്യേന കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍. മൂന്നു ലെയറുള്ള സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിക്കുന്നതാണ് കൂടുതല്‍ സുരക്ഷയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സര്‍ജിക്കല്‍, കെഎന്‍ 95, എന്‍95 മാസ്‌കുകളാണ് കൂടുതല്‍ സുരക്ഷിതമെന്നും ഇവയ്ക്കു വൈറസുകള്‍ ഉള്ളിലെത്തുന്നത് തടയാനാകുമെന്നും പറഞ്ഞു.
കോവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് ഡോക്ടര്‍മാരുടെ ഓര്‍മപ്പെടുത്തല്‍. തുണി മാസ്‌ക് 47% സംരക്ഷണം മാത്രമാണ് നല്‍കുന്നത്. അതുകൊണ്ടാണ് 3 ലെയര്‍ അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കോ ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നത്.
ഒറ്റ, ഇരട്ട ലെയറുള്ള മാസ്‌ക് ധരിക്കുന്നതും ഉദ്ദേശിച്ച ഫലം തരില്ലെന്നും പകര്‍ച്ചവ്യാധി പടരാന്‍ ഇടയാക്കുമെന്നും വ്യക്തമാക്കുന്നു. മുഖത്തിനു പാകമായ ഇറുകിയ മാസ്‌കാണ് ഉത്തമം. ആരോഗ്യപ്രവര്‍ത്തകരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.