ഇ-പാസ്പോര്‍ട്ട് 5 ജി സ്പെക്ട്രം ലേലം ഉടന്‍ അവതരിപ്പിക്കുമെന്ന്

4 second read
0
0

രാജ്യത്ത് ഇ-പാസ്പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തികവര്‍ഷം ഇ പാസ്പോര്‍ട്ട് സംവിധാനം പൗരന്മാര്‍ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്പോര്‍ട്ട് സംവിധാനം.

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയതായരിക്കും ഇ-പാസ്പോര്‍ട്ട്. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്പോര്‍ട്ടിന്റെ പുറംചട്ടയില്‍ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേര്‍ക്കും.ആഗോളതലത്തില്‍ ഇമിഗ്രേഷന്‍ പോസ്റ്റുകളില്‍ കൂടുതല്‍ സുഗമമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും ബയോമെട്രിക് സംവിധാനം കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനും ഇ പാസ്‌പോര്‍ട്ട് കൊണ്ട് കഴിയുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.2022-23 സാമ്പത്തിക വര്‍ഷം തന്നെ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാകും.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…