രാജ്യത്ത് ആദ്യം 5ജി നല്‍കിയത് എയര്‍ടെല്‍ ആണെങ്കിലും 5ജി ശേഷിയുള്ള ഐഫോണ്‍ 12, 13, 14, എസ്ഇ3 സീരീസുകളില്‍ സേവനം ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. അതേസമയം, ഐഫോണില്‍ 5ജി ലഭിക്കാത്തത് ആപ്പിള്‍ അത് ലോക് ചെയ്തിരിക്കുന്നതിനാലാണെന്നും ഉടന്‍ അത് അണ്‍ലോക് ചെയ്യുമെന്നും എയര്‍ടെല്‍ ചീഫ് ടെക്നോളജി ഓഫിസര്‍ രണ്‍ദീപ് സെകോണ്‍ പറഞ്ഞു.
ഇന്ത്യയില്‍ 5ജി ശേഷിയുള്ള ഐഫോണുകള്‍ക്ക് പുതിയ തലമുറയിലെ പ്രക്ഷേപണം സ്വീകരിക്കാനുള്ള പരീക്ഷണങ്ങള്‍ ആപ്പിള്‍ തുടങ്ങിയെന്നും എയര്‍ടെല്‍ സിടിഒ വെളിപ്പെടുത്തി. എയര്‍ടെലിന്റെ 5ജി സേവനം എല്ലാ പ്രമുഖ ഫോണ്‍ നിര്‍മാതാക്കളുടെയും 5ജി ഫോണുകളില്‍ ലഭിച്ചു തുടങ്ങി.
പല ഐഫോണ്‍ ഉപയോക്താക്കളുടെയും സംശയം 5ജി സിം ഇടാത്തതിനാലാണോ 5ജി ലഭിക്കാത്തത് എന്നാണ്. എന്നാല്‍, അതിന്റെ ആവശ്യമില്ല, വരും ദിവസങ്ങളില്‍ ആപ്പിള്‍ ആ സേവനം ഇന്ത്യയില്‍ എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും തുറന്നു തരുമെന്നാണ് എയര്‍ടെല്‍ വ്യക്തമാക്കുന്നത്.