ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിനിടെ 73-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73-ാം റിപ്പബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ തുടങ്ങും.
രാവിലെ 10.30നാണ് റിപ്പബ്ലിക് ദിന പരേഡ്. ഇത്തവണ വിശിഷ്ടാതിഥിയില്ല. ലഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് പരേഡ് കമാന്‍ഡര്‍. 24,000 പേര്‍ക്കാണ് പരേഡ് കാണാന്‍ അനുമതിയുള്ളത്. 25 നിശ്ചല ദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. 75 വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റും നടക്കും.
സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുടക്കം കുറിക്കും. രാവിലെ 9ന് ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകളില്‍ പ്രവേശനമില്ല.