ജിദ്ദ: ഇന്ത്യയില്‍ നിന്നു രണ്ടു ഡോസ് വാക്സീന് എടുത്തവര്‍ക്കും സൗദിയില്‍ ക്വാറന്റീന് നിര്‍ബന്ധം. ഇന്ത്യ അടക്കമുള്ള ആറു രാജ്യങ്ങളില്‍ നിന്നു ഡിസംബര്‍ ഒന്നു മുതല്‍ സൗദിയിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമെങ്കിലും ഇന്ത്യയില്‍ നിന്ന് വാക്സിന് എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് ആവശ്യമാണ്.
എന്നാല്‍ സൗദിയില്‍ നിന്നു രണ്ടു കോവിഡ് വാക്സീന് പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റീന് ആവിശ്യമില്ല. ഇന്ത്യക്കു പുറമെ പാക്കിസ്ഥാന്, ബ്രസീല്‍, വിയറ്റ്നാം, ഈജിപ്ത്, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമാണു നേരിട്ട് സര്‍വിസ്. ഡിസംബര്‍ ഒന്നു പുലര്‍ച്ചെ ഒന്നു മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നു സൗദിയിലേയ്ക്ക് നേരിട്ടു പ്രവേശനം അനുവദിക്കും. ഇവര്‍ക്ക് ഇനി മുതല്‍ മറ്റു രാജ്യങ്ങളില്‍ 14 ദിവസത്തെ ക്വാറന്റീന് ആവശ്യമില്ല.