75 റണ്‍സുമായി പുറത്താകാതെ നിന്ന ടെസ്റ്റിന്റെ ആദ്യ ദിനം: രാത്രി ഉത്കണ്ഠ കാരണം ഉറങ്ങാനായില്ലെന്ന് ശ്രേയസ് അയ്യര്‍

0 second read
0
0

കാന്‍പുര്‍: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി മിന്നിയെങ്കിലും, 75 റണ്‍സുമായി പുറത്താകാതെ നിന്ന ടെസ്റ്റിന്റെ ആദ്യ ദിനം രാത്രി ഉത്കണ്ഠ കാരണം ഉറങ്ങാനായില്ലെന്ന് ശ്രേയസ് അയ്യര്‍. രണ്ടാം ദിനം 75 റണ്‍സുമായി ബാറ്റിങ് പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത, ഉറക്കം നഷ്ടമാക്കിയെന്നാണ് അയ്യരുടെ വെളിപ്പെടുത്തല്‍. ഉത്കണ്ഠ മൂലം ടെസ്റ്റിന്റെ രണ്ടാം ദിനം രാവിലെ പതിവിലും നേരത്തെ ഉണര്‍ന്നതായും അയ്യര്‍ വെളിപ്പെടുത്തി. രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചശേഷം സംസാരിക്കുമ്പോഴാണ് അയ്യര്‍ ഉറക്കം നഷ്ടമായതിനെക്കുറിച്ച് തുറന്നുപറഞ്ഞത്.

കാന്‍പുരില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യര്‍, 105 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു. മത്സരത്തിലാകെ 171 പന്തുകള്‍ നേരിട്ട അയ്യര്‍ 13 ഫോറും രണ്ടു സിക്‌സും സഹിതമാണ് 105 റണ്‍സെടുത്തത്. അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്താണ് അയ്യര്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.’ആദ്യ ദിനം മുതല്‍ എല്ലാം നല്ല രീതിയില്‍ നടന്നതില്‍ അതിയായ സന്തോഷം. കഴിഞ്ഞ രാത്രി ശരിക്ക് ഉറങ്ങാന്‍ പോലും പറ്റിയില്ല. പിറ്റേ ദിവസവും ബാറ്റു ചെയ്യേണ്ടി വരുമ്പോള്‍ അത് സംഭവിക്കും. ഇന്നലെ ഞാന്‍ മികച്ച രീതിയില്‍ത്തന്നെ ബാറ്റു ചെയ്തു. ഇന്നും അതേ ശ്രദ്ധയോടെ കളിക്കേണ്ടിവന്നു’ – അയ്യര്‍ പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Sports

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…