വിവാദ കൃഷിനിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെയും രാജ്യത്തിന്റെയും വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

0 second read
0
0

ന്യൂഡല്‍ഹി: വിവാദ കൃഷിനിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെയും രാജ്യത്തിന്റെയും വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ചര്‍ച്ചകളെ ഭയപ്പെടുന്നു. നിയമങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. നിയമങ്ങള്‍ കര്‍ഷകര്‍ക്കു നേരെയുള്ള ആക്രമണമായിരുന്നു. തെറ്റ് ചെയ്തുവെന്ന ബോധ്യമാണ് ചര്‍ച്ചകളില്‍നിന്ന് ഒളിച്ചോടാന്‍ കാരണം. മിനിമം താങ്ങുവില അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും രാഹുല്‍ പറഞ്ഞു.

വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനു പിന്നാലെയാണു രാഹുല്‍ പ്രതികരിച്ചത്. ബില്‍ സംബന്ധിച്ച് ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ സമ്മതിച്ചിരുന്നില്ല. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ഇരുസഭകളും ബില്‍ പാസാക്കിയത്.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…