
തന്റെ ഷോട്ട് ദേഹത്തുകൊണ്ടു നിലംപതിച്ച വൊളന്റിയര്‍ക്കു സമ്മാനമായി ജഴ്‌സി കൈമാറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുണൈറ്റഡ് – യങ് ബോയ്‌സ് മത്സരത്തിനു തൊട്ടുമുന്‍പാണു സംഭവം.
ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയായിരുന്ന റൊണാള്‍ഡോയുടെ കരുത്തുറ്റ ഒരു ഷോട്ടില്‍ പന്തു ചെന്നുകൊണ്ടത് സംഘാടകര്‍ വൊളന്റിയറായി നിയോഗിച്ച യുവതിയുടെ ദേഹത്താണ്. ഷോട്ടിന്റെ ശക്തിയില്‍ ഗ്രൗണ്ടില്‍ വീണുപോയ യുവതി വേദനകൊണ്ടു പുളഞ്ഞതോടെ ക്രിസ്റ്റ്യാനോയും ആശ്വസിപ്പിക്കാന്‍ ഓടിയെത്തി.
യുണൈറ്റഡ് തോറ്റുപോയ മത്സരത്തിനൊടുവില്‍ വൊളന്റിയറെത്തേടി ഒരു സമ്മാനമെത്തി: മത്സരത്തില്‍ ക്രിസ്റ്റ്യാനോ ധരിച്ച 7-ാം നമ്പര്‍ ജഴ്‌സി. സൂപ്പര്‍താരത്തിന്റെ ജഴ്‌സി കിട്ടിയതിന്റെ ആവേശത്തിലായി അതോടെ വൊളന്റിയര്‍.