തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ കൂടി വീണ്ടും തുറന്നു. ഇതോടെ 6 ഷട്ടറുകള്‍ വഴി വെള്ളം തുറന്നുവിടുന്നു. കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിട്ടതിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മിഷനെയും മേല്‍നോട്ട സമിതി ചെയര്‍മാനെയും തമിഴ്നാടിനെയും അറിയിക്കുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. രാത്രികാലങ്ങളില്‍ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണം. ജലനിരപ്പ് 142 അടിയായാല്‍ പകല്‍ തന്നെ കൂടുതല്‍ വെള്ളം തുറന്നു വിടണമെന്നും മന്ത്രി പറഞ്ഞു.