തിരുവനന്തപുരം: 121 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച അഞ്ചാമത്തെ വര്‍ഷമായി 2021. ഈ വര്‍ഷം ഇതുവരെ (ജനുവരി 1 മുതല്‍ ഡിസംബര്‍ 1വരെ) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയി (4917.4 മില്ലിമീറ്റര്‍)ലാണ്. കാലവര്‍ഷ സീസണ്‍ ഒഴികെ മൂന്നു സീസണിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതും പത്തനംതിട്ട ജില്ലയില്‍.
ഏറ്റവും കുറവ് പാലക്കാട് ജില്ലയിലാണ് (2392.2 മില്ലിമീറ്റര്‍). വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും വാര്‍ഷിക ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. 4 ജില്ലകളില്‍ (പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്) 4000 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചു. 3 ജില്ലകളില്‍ (വയനാട്, തിരുവനന്തപുരം, പാലക്കാട് ) 3000മില്ലിമീറ്റര്‍ കുറവ് മഴ ലഭിച്ചു.