ബെംഗളൂരു: ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച 66കാരനായ വിദേശി ഇന്ത്യയില്‍ എത്തിയത് നവംബര്‍ 20ന്. ഏഴു ദിവസത്തിനു ശേഷം ഇയാള്‍ ദുബായിലേക്ക് പോയതായി ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷനായ ബിബിഎംപിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നവംബര്‍ 20ന് ഇദ്ദേഹം, ദക്ഷിണാഫ്രിക്കയില്‍നിന്നു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. രണ്ടു ഡോസ് കോവിഡ് വാക്സീന് ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.