തിരുവനന്തപുരം: കഴിഞ്ഞ 3 മാസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണു കേരളം. മരണങ്ങളിലും മുന്നിലാണ്. രാജ്യമാകെ 98,416 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 40,730 പേരും കേരളത്തിലാണ്.
രോഗികളുടെ എണ്ണം കൂടുതലുള്ളയിടങ്ങളില്‍ പരിശോധന കൂട്ടണമെന്ന കേന്ദ്ര നിര്‍ദേശം കേരളം ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടുമില്ല. ഒമിക്രോണ്‍ സാധ്യത കൂടി കണക്കിലെടുത്ത് കൂടുതല്‍ കൃത്യതയുള്ള പരിശോധനാ കിറ്റിനായി സംസ്ഥാനം ശ്രമം തുടങ്ങിയിട്ടുണ്ട്.