ഭാരത് ബയോടെക് എം.ഡി ഡോ. കൃഷ്ണ എല്ല ശബരിമലയില്‍ ദര്‍ശനം നടത്തി: അന്നദാനത്തിന് ഒരു കോടി നല്‍കി

2 second read
0
0

ശബരിമല: ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ചെയര്‍മാനും എം.ഡിയുമായ ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്രയും ദര്‍ശനം നടത്തി. അന്നദാനത്തിലേക്ക് ഒരു കോടി രൂപ അദ്ദേഹം സംഭാവന നല്‍കി.

ശബരിമലയിലെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ട എന്ത് സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സംഭാവന നല്‍കിയ ഡോ. കൃഷ്ണ എല്ലയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. എക്സിക്യൂട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയാണ് തുക കൈമാറിയത്.

ഇന്നലെ രാവിലെ 11.30-ഓടെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് കോ- ഓര്‍ഡിനേറ്റര്‍ കെ റജികുമാറിനൊപ്പമാണ് ഇരുവരും സന്നിധാനത്തെത്തിയത്. ദര്‍ശനത്തിന് ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയിടം കുറുവക്കാട് ശംഭു നമ്പൂതിരി എന്നിവരെ സന്ദര്‍ശിച്ച് പ്രസാദം സ്വീകരിച്ച ശേഷം ഉച്ചയ്ക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും ഗുരുവായൂര്‍ക്ക് പോയി.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…