
ഇന്നത്തെ കേരളം നാളത്തെ കേരളത്തിലേക്കുള്ള ഒരു പാലമാകുന്നു.ഇന്നത്തെ കേരളം എന്താണ് എങ്ങനെയാണ് എന്ന് നാം കണ്ടു കൊണ്ടിരിക്കുന്നു. ഇങ്ങനെയങ്ങ് പോയാല്‍ നാളെ കേരളത്തിന് എന്താകും ഭാവി എന്ന് ചിന്തിച്ചിട്ടുണ്ടോ? അതേപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇന്നത്തെ കേരളം. നാളത്തെ കേരളം എങ്ങനെയാകണമെന്ന് ജനപക്ഷത്ത് നിന്ന് ചിന്തിക്കുകയാണ്.
ആരോഗ്യവും വിദ്യാഭ്യാസവുമാണ് പുതുതലമുറയെ വാര്‍ത്തെടുക്കുന്ന പ്രധാന ഘടകങ്ങള്‍.
സോഷ്യല്‍ മീഡിയ ജീവികളായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു തലമുറ ഈ രണ്ടു ഘടകങ്ങളുടെയും പ്രാധാന്യം തിരിച്ചറിയുകയാണ് മുഖ്യം. അതു പോലെ പ്രതികരണ ശേഷിയുള്ള സമൂഹമായി വളരണം. അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയം വളര്‍ത്താനുള്ള വര്‍ഗീയതയും മാത്രം ചര്‍ച്ചാ വിഷയമാകുന്ന, പെണ്ണുടല്‍ വില്പന ചരക്കാക്കുന്ന ചര്‍ച്ചാ ഹൗസുകള്‍ അഴിഞ്ഞാടുന്ന സാമൂഹിക മാധ്യമ സംസ്കാരത്തില്‍ വേറിട്ട് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം.
സമൂഹത്തില്‍ ചില പൊളിച്ചെഴുത്തുകള്‍ ആവശ്യമാണ്. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നു കൊണ്ടുള്ള ഒരു മാറ്റം അനിവാര്യമാണ്. അതിന് ഇന്നത്തെ കേരളം നേതൃത്വം നല്‍കും. നാളത്തെ കേരളത്തിനായി…
എന്ന് ,വിനയപുരസരം
എഡിറ്റര്‍