കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും ഓഫിസ് ജീവനക്കാരുടെയും വീടുകളിലും മറ്റും നടത്തിയ റെയ്ഡുകളില് കള്ളപ്പണ നിക്ഷേപ രേഖകള്‍ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേരളത്തിലും വിദേശത്തും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നതിന്റെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്
നേതാക്കളുടെ ഉടമസ്ഥതയില്‍ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രോജക്ടും, അബുദാബിയില്‍ ബാറും റസ്റ്ററന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്നു തിരിച്ചറിഞ്ഞതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിദേശത്തെ വസ്തുവകഓഫിസുകളില്നിന്നും ഇവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ കണ്ടെത്തി. കഴിഞ്ഞ എട്ടാം തീയതിയായിരുന്നു പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷന് എന്നിവയുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡിനെത്തിയത്. റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നതോടെ ഇഡി ഉദ്യോസ്ഥരെ തടയാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.