‘എന്റെ ശരീരം നിങ്ങള്‍ക്ക് വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനുമുള്ളതല്ല: നടി ഫറ ഷിബ്ല

0 second read
0
0

സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നതിന്റെ ആവശ്യകതയെ ഉദ്‌ബോധിപ്പിച്ചു കൊണ്ട് പുതിയ മേക്കോവര്‍ ചിത്രവുമായി നടി ഫറ ഷിബ്ല. കഥാപാത്രങ്ങള്‍ക്ക് വേണ്ടി നിരവധി തവണ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് ഫറ.ശരീരഭാരം കൂടിയതിന് പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പങ്കുവച്ച താരത്തിന്റെ പുതിയ ചിത്രം വൈറലാവുകയാണ്.

‘എന്റെ ശരീരം നിങ്ങള്‍ക്ക് വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനുമുള്ളതല്ല.എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല.എന്റെ ശരീരമാണ് എന്റെ ആയുധം.എന്റെ അനുഭവങ്ങളുടെ ശേഖരമാണത്.
എന്റെ ശരീരം പൊരുതിയ യുദ്ധങ്ങള്‍ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകള്‍ക്ക് അത് മനസിലാക്കണമെന്നില്ല.എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത് അത് എനിക്ക് വിട്ടേക്കുക… സോഫി ലൂയിസ്

തന്റെ ശരീരത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് പുതിയ മേക്കോവര്‍ ചിത്രം പോസ്റ്റ് ചെയ്താണ് താരം മറുപടി നല്‍കുന്നത്.ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഇത്തവണ ഷിബില ഫറ പ്രത്യക്ഷപ്പെട്ടത്. സ്വയം സ്‌നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവമെന്നും നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ മാത്രം കാര്യമാണെന്നും ചിത്രത്തോടൊപ്പം ഫറ കുറിച്ചു.

ബോഡിപോസിറ്റിവിറ്റി, സ്റ്റോപ്പ്ഫിസിക്കല്‍ കമന്റ്‌സ് എന്നീ ഹാഷ്ടാഗുകളും താരം ചേര്‍ത്തിട്ടുണ്ട്. 85 കിലോയില്‍ നിന്നും 65 കിലോയിലേക്ക് ശരീരഭാരം കുറച്ചും തിരികെ കൂട്ടിയും ഫറ ആരാധകരെ ഞെട്ടിച്ചിരുന്നു.നിരന്തരമായ യോഗ പരിശീലനത്തിലൂടെയും ജിം വര്‍ക്കൗട്ടിലൂടെയാണ് ഈ മാറ്റങ്ങള്‍ സംഭവിച്ചതെന്ന് ഫറ പറഞ്ഞിട്ടുണ്ട്.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…