കീഴ്വായ്പൂര്: സ്റ്റേഷന് പരിധിയില്‍ ഇരുനില വീട് കുത്തിത്തുറന്ന മോഷണം നടത്താന്‍ ശ്രമിക്കവേ പിടിയിലായ തമിഴനെ കണ്ട് പൊലീസുകാര്‍ അറിയാതെ ചിരിച്ചു പോയി. മനുഷ്യനാകടോ(ബീയിങ് ഹ്യൂമന്‍) എന്ന് പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടും ധരിച്ചാണ് ഇയാള്‍ മോഷണത്തിന് ഇറങ്ങിയിരിക്കുന്നത്. മോഷണക്കാര്യത്തില്‍ ഇയാള്‍ക്ക് മനുഷ്യത്വം തീരെയില്ല.
മല്ലപ്പളളി പാതിക്കാട് പള്ളിക്ക് സമീപം കല്ലുമണ്ണില്‍ അമേരിക്കന്‍ മലയാളി പൊന്നമ്മ മത്തായിയുടെ രണ്ട് നില വീട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ രണ്ടംഗ സംഘമാണ് കയറിയത. നാട്ടുകാര്‍ അറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ആനിക്കാട് ഹനുമാന് കുന്നില്‍ ,വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനല്‍വേലി സ്വദേശി വീരമണി(23) യാണ് പിടിയിലായത്. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മധു, സിപിഓമാരായ ആദര്‍ശ്, രാജേഷ് കുമാര്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ ചേര്‍ന്ന് പിടികൂടിയത്.