ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സിപിഎം. നിലവിലെ രാഷ്ട്രീയ നിലപാട് തുടരാനാണു പിബി തീരുമാനം. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണ്. ബിജെപിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക പാര്‍ട്ടികളെന്നും യോഗം വിലയിരുത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്നു സിപിഎം നേരത്തേ തീരുമാനിച്ചിരുന്നു.
യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുകക്ഷികള്‍ ഒന്നിച്ചു മത്സരിക്കും. ഇവിടങ്ങളില്‍ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കും. തമിഴ്നാട് മാതൃകയില്‍, പ്രാദേശിക പാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന, കോണ്‍ഗ്രസ് പങ്കാളിയായ മുന്നണിയുടെ ഭാഗമാകുന്നതിനു തടസ്സമില്ല. സംസ്ഥാന ഘടകങ്ങള്‍ക്ക് പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ചു സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാം.