ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്‌സിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം

0 second read
0
0

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്‌സിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ആദ്യ പകുതിയില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ (27) ഗോളില്‍ ലീഡെടുത്ത ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ അല്‍വാരോ വാസ്‌കസ് (47), ഹോസെ പെരേര ഡയസ് (51 പെനല്‍റ്റി) എന്നിവരുടെ ഗോളുകളിലൂടെ ഗോള്‍ നേട്ടം മൂന്നാക്കി.

പ്രതിരോധനിര താരം എനസ് സിപോവിച്ച് പരുക്കേറ്റ് പുറത്തിരിക്കുമ്പോഴും ലെസ്‌കോവിച്ചും ഇന്ത്യന്‍ താരങ്ങളും പേരുകേട്ട മുംബൈ മുന്നേറ്റ നിരയെ തടഞ്ഞുനിര്‍ത്തി.മുംബൈ സിറ്റി ക്യാപ്റ്റന്‍ മൊര്‍ത്താഡ ഫാള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹോസെ പെരേരയെ ഫൗള്‍ ചെയ്തതിനു ചുവപ്പുകാര്‍ഡുകണ്ട് പുറത്തായി. രണ്ടാം പകുതിയില്‍ മുംബൈ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു.

 

Load More Related Articles
Load More By Editor
Load More In Sports

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…