അടൂര്‍: കൊവിഡ് കാല നിയന്ത്രണത്തെ തുടര്‍ന്ന് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ മരയ്ക്കാര്‍ സിനിമയിലെ മോഹന്‍ലാലിന്റെ വേഷം പൊട്ടില്‍ തീര്‍ത്ത് സ്മൃതി ബിജു . മലയാളികളുടെ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ റീലീസ് ചെയ്ത മരയ്ക്കാര്‍ സിനിമയെ വരവേല്‍ക്കാനാണ് ചിത്രത്തിലെ അതേ വേഷ പകര്ച്ചയില് കോന്നി വെട്ടൂര്‍ പേഴുംകാട്ടില്‍ ബിജു ക്യാന്‍വാസില്‍ മോഹന്‍ലാലിന്റെ ചിത്രം പൊട്ടില്‍ തീര്‍ത്തത്. 10000 പൊട്ടുകൊണ്ടാണ് ഈ പടുകൂറ്റന്‍ ചിത്രം രൂപപ്പെടുത്തുന്നത്. ഒറ്റനോട്ടത്തില്‍ പെയിന്റിംഗിനെ പോലും വെല്ലുന്ന രൂപഭംഗിയോടെയാണ് ചിത്രം തീര്‍ത്തിരിക്കുന്നത്. ചിത്രം രൂപപ്പെടുത്തല്‍ അവസാന ഘട്ടത്തിലേക്ക് കടന്നു.
മൊത്തംമുപ്പത് ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സ്മൃതി ബിജു പറഞ്ഞു. പതിനഞ്ചിലധികം വ്യത്യസ്ഥ നിറത്തിലുള്ള പൊട്ടുകളാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ആയിരം വ്യത്യസ്ഥ രീതിയിലുള്ള ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി പച്ചക്കറി, കറിപൗഡര്‍, കാപ്പിപ്പൊടി പയര്‍ വര്‍ഗ്ഗങ്ങള്‍ , ഈര്‍ക്കില്‍ തുടങ്ങിയവ ഉപയോഗിച്ച് നിരവധി ചിത്രങ്ങള്‍ ഇതുവരെ വരച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളംകൂടിയ ക്യാന്‍വാസില്‍ കേരളത്തിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന വ്യത്യസ്ഥമായ ചിത്രം രൂപപ്പെടുത്തുന്നതിരക്കിലാണ് ബിജു സ്മൃതി. ആദ്യ ഭാഗമായി ഇന്ത്യയിലെ മുന്‍ രാഷ്ട്രപതിമാര്‍ ,പ്രധാനമന്ത്രിമാര്‍ കേരളത്തിലെ മുന്മുഖമന്ത്രിമാര് , സാമൂഹീക സംസ്കാരിക നായകന്മാര്, ഗായകര്‍ , സിനിമാ താരങ്ങള്‍ എന്നിവരുടെ അഞ്ഞൂറോളം ചിത്രങ്ങള്‍ ഇതിനോടകം തന്നെ വരച്ചു. പാറശാല മുതല്‍ കാസര്‍കോട് വരെയുള്ള ഓരോ ജില്ലകളുടേയും സാംസ്കാരിക തനിമ വിളിച്ചോതുന്ന ചിത്രങ്ങളുടെ പണിപ്പുരയിലാണ്.
കൂടാതെ ഓരോ ജില്ലയ്ക്കും അതത് പ്രദേശത്തെ തനത് കൃഷികള്‍, കലാരൂപങ്ങള്‍, ആഘോഷങ്ങള്‍ , സാംസ്കാരിക പൈതൃകങ്ങള്‍, ചരിത്രശേഷിപ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നി വയും ക്യാന്‍വാസില്‍ ഇടം പിടിക്കും. ഏറ്റവും വലിയ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ച് ലോക റിക്കാഡിടാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം