കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ മോദിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി

49 second read
0
0

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ മോദിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘2014 വരെ ‘ലിഞ്ചിങ്’ (ആള്‍ക്കൂട്ട കൊലപാതകം) എന്ന വാക്ക് കേള്‍ക്കാന്‍ പോലും ഇല്ലായിരുന്നു, നന്ദി മോദിജി’ എന്നായിരുന്നു ട്വിറ്ററില്‍ രാഹുലിന്റെ പരിഹാസം. ട്വീറ്റിനെതിരെ ബിജെപി രംഗത്തെത്തി.

ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പിതാവ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നു ബിജെപി നേതാവ് അമിത് മാളവ്യ രാഹുലിനു ട്വിറ്ററിലൂടെ മറുപടി നല്‍കി. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതും പിന്നാലെയുണ്ടായ സിഖ് കലാപവും ബന്ധപ്പെടുത്തി 1984 ല്‍ രാജീവ് നടത്തിയ വിവാദ പ്രസംഗത്തിന്റെ വിഡിയോ ഉള്‍പ്പെടുത്തിയായിരുന്നു മാളവ്യയുടെ ട്വീറ്റ്.

മറ്റൊരു ട്വീറ്റില്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറിയ ആള്‍ക്കൂട്ട ആക്രമണങ്ങളും അക്കമിട്ടു നിരത്തിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് യാതൊരു രേഖയും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പക്കല്‍ ഇല്ലെന്ന് കേന്ദ്രം രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യം ദിവസങ്ങള്‍ക്കു മുന്‍പ് സഭയില്‍ പറഞ്ഞത്. ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയിരുന്നു.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…