കൊച്ചി: കെ-റെയില്‍ പദ്ധതിയ്‌ക്കെതിരായ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. കെ-റെയില്‍ എന്നു രേഖപ്പെടുത്തിയ അതിരടയാള കല്ലിടല്‍ കോടതി തടഞ്ഞു. കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണു നടപടി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണു ഹര്‍ജിക്കാര്‍.
സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സ്റ്റേ നല്‍കാന്‍ ഹൈക്കോടതി തയാറായില്ല. സര്‍വേ ആന്‍ഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സര്‍വേ നടത്താം. ഈ നിയമത്തില്‍ പറയുന്ന 60 സെന്റമീറ്റര്‍ നീളമുള്ള കല്ലുകള്‍ മാത്രമേ സ്ഥാപിക്കാനാകൂവെന്നും കോടതി അറിയിച്ചു.