കണ്ണൂര്‍: എതിര്‍പ്പുണ്ടെന്നു കരുതി കെ-റെയില്‍ പദ്ധതിയില്‍നിന്നു പിന്മാറില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ വികസനത്തിനെതിരെ പ്രതിപക്ഷം നില്‍ക്കുകയാണ്. ഇപ്പോള്‍ വേണ്ട എന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഇല്ല എങ്കില്‍ പിന്നെ എപ്പോള്‍ എന്നതാണ് ചോദ്യം. ഗെയിലും ദേശീയപാതയും നടപ്പാക്കിയില്ലേ? ഒരു നാടിനെ ഇന്നില്‍ തളച്ചിടാന്‍ നോക്കരുത്. കണ്ണൂരില്‍ സിപിഎം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാന്‍ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നില്‍ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു. കെ റെയില്‍ പദ്ധതിയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം എന്താണ്? നിങ്ങളുള്ളപ്പോള്‍ വേണ്ട എന്നു മാത്രമാണ് യുഡിഎഫ് പറയുന്നത്. എതിര്‍പ്പ് ഉണ്ടെന്നു കരുതി കെ റെയിലില്‍നിന്ന് പിന്മാറില്ല.
മുസ്ലിം ലീഗ് സമൂഹത്തില്‍ വര്‍ഗീയനിറം പകര്‍ത്താന്‍ നോക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വഖഫ് വിഷയത്തില്‍ ഈ നീക്കമാണു നടന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒമിക്രോണില്‍ നല്ല ജാഗ്രത കാണിക്കണം. വാക്സീനെടുക്കാത്തവര്‍ വേഗം എടുക്കണം. ബിജെപിയെ നേരിടുന്നതില്‍ പ്രാദേശിക പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതിനൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.