സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

7 second read
0
0

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യു.കെ.- 3, യു.എ.ഇ.- 2, അയര്‍ലന്‍ഡ്-2, സ്‌പെയിന്‍- 1, കാനഡ- 1, ഖത്തര്‍- 1, നെതര്‍ലന്‍ഡ്?സ്- 1 എന്നിവിടങ്ങളില്‍നിന്നും എത്തിയവരാണ്.തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍: യു.കെ.- 1, ഘാന- 1, ഖത്തര്‍- 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

തൃശൂരിലുള്ളയാള്‍ യു.എ.ഇയില്‍നിന്ന് കണ്ണൂരിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.യു.കെയില്‍നിന്നെത്തിയ 23, 44, 23 വയസുകാര്‍, യു.എ.ഇയില്‍നിന്നെത്തിയ 28, 24 വയസുകാര്‍, അയര്‍ലന്‍ഡില്‍ നിന്നുമെത്തിയ 37 വയസുകാരി, 8 വയസുകാരി, സ്‌പെയിനില്‍ നിന്നെത്തിയ 23 വയസുകാരന്‍, കാനഡയില്‍ നിന്നെത്തിയ 30 വയസുകാരന്‍, ഖത്തറില്‍നിന്നെത്തിയ 37 വയസുകാരന്‍, നെതര്‍ലന്‍ഡില്‍നിന്നെത്തിയ 26 വയസുകാരന്‍ എന്നിവര്‍ക്കാണ് എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്.

യു.കെയില്‍ നിന്നെത്തിയ 26 വയസുകാരി, ഘാനയില്‍ നിന്നെത്തിയ 55 വയസുകാരന്‍, ഖത്തറില്‍ നിന്നെത്തിയ 53 വയസുകാരന്‍, സമ്പര്‍ക്കത്തിലൂടെ 58 വയസുകാരി, 65 വയസുകാരന്‍, 34 വയസുകാരന്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥീരീകരിച്ചത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…