ചെന്നൈ: ആര്‍ക്കോണം-കാട്പാടി സെക്ഷനിലെ റെയില്‍പാലത്തിന്റെ തകരാര്‍ പൂര്‍ണമായും പരിഹരിക്കാത്തതിനാല്‍ തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നു വൈകിട്ട് 5.15നു പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് റദ്ദാക്കി. ചെന്നൈ ഡിവിഷനിലെ ആരക്കോണം-കാട്പാടി സെക്ഷനിലെ മുകുന്ദരായപുരത്തിനും തിരുവാലത്തിനും ഇടയിലുള്ള 299-ാം നമ്പര്‍ പാലത്തിന്റെ തൂണിലാണു വിള്ളല്‍ കണ്ടെത്തിയത്.
ബ്രിട്ടിഷ് കാലഘട്ടത്തില്‍ നിര്‍മിച്ച പാലത്തിലെ വിള്ളലിനെ തുടര്‍ന്ന് ആര്‍ക്കോണം-കാട്പാടി സെക്ഷല് വഴി കടന്നു പോകുന്ന ട്രെയിനുകള്‍ റദ്ദാക്കുകയും ചിലതു വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു. നവംബറില്‍ തമിഴ്നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നു പാലത്തിനു കേടുപാടു സംഭവിച്ചെന്നാണു റെയില്‍വേയുടെ വിലയിരുത്തല്‍.