ന്യൂഡല്‍ഹി: അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ള കോ-മോര്‍ബിഡിറ്റി രോഗികള്‍ (ഒരു അസുഖത്തോടൊപ്പം വരുന്ന മറ്റൊരുരോഗത്തെ സൂചിപ്പിക്കുന്നത്) കോവിഡിനെതിരായ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാന്‍ അര്‍ഹരാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ ഗണത്തില്‍ പെടുന്ന മുതിര്‍ന്ന പൗരന്മാര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ ഡോക്ടറുടെ കുറിപ്പടിയോ സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതേണ്ട കാര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച ആശങ്ക മുന്‍നിര്‍ത്തി ജനുവരി 10 മുതല്‍ ഇന്ത്യയില്‍ മുന്‍കരുതല്‍ ഡോസുകള്‍ കൊടുക്കാന്‍ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം
ജനുവരി മൂന്നു മുതല്‍ വാക്‌സീന്‍ വിതരണം ആരംഭിക്കുന്ന 15നും 18 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ആയോ വാക്‌സീന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ റജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാരെ കോവിഡ് മുന്‍നിര പോരാളികളായി പരിഗണിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.