പത്തനംതിട്ട: പത്തനംതിട്ട ആങ്ങാമൂഴിയില്‍ നിന്ന് പുലിയെ പിടികൂടി. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലിയെ വനം വകുപ്പ് വല വിരിച്ച് കൂട്ടിലാക്കുകയായിരുന്നു. പ്രാഥമിക നിഗമനം അനുസരിച്ച് ഒരു വയസില്‍ താഴെയുള്ള പുലിയാണെന്നാണ് വിവരം.
വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത്, ആങ്ങാമൂഴിയിലെ സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലര്‍ച്ചെ പുലിയെ കണ്ടെത്തിയത്. ആട്ടിന്‍കൂടിനോട് ചേര്‍ന്ന ഭാഗത്തായിട്ടായിരുന്നു പുലി. പരിക്കേറ്റ് അവശനിലയിലായിരുന്നു. ഉടന്‍ തന്നെ പോലീസിനേയും വനംവകുപ്പിനേയും വിവരമറിയിച്ചു. ആര്.ആര്.പി സംഘമെത്തി വലവിരിച്ച് പുലിയെ കൂട്ടിലാക്കുകയായിരുന്നു. പരിക്കേറ്റ് അവശനിലയിലായത് കൊണ്ട് തന്നെ പുലി ആരേയും ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചിരുന്നില്ല.
റാന്നി ആര്.ആര്.പി ഓഫീസിലെത്തിച്ച പുലിയെ വനംവകുപ്പ് ഡോക്ടര്‍ എത്തി പരിശോധനയ്ക്ക് വിധേയമാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ ശുശ്രൂഷകള്‍ നല്‍കും. ഇതിനുശേഷം മാത്രമായിരിക്കും പുലിയെ വനത്തിലേക്ക് തുറന്നുവിടുക.