സാന്ന്റോണിയോ: സാന്‍അന്റോണിയൊ കമ്മ്യൂണിറ്റിയിലെ അംഗമായ മൂന്നു വയസ്സുകാരിയെ കണ്ടെത്തുന്നവര്‍ക്കുള്ള പ്രതിഫലം 150,000 ഡോളറായി ഉയര്‍ത്തി. ഒരാഴ്ച മുമ്പ് ടെക്സസിലെ കളി സ്ഥലത്തു നിന്നാണ് മൂന്നു വയസ്സുകാരിയെ കാണാതായത്. ഡിസംബര്‍ 20 നു വൈകിട്ട് അഞ്ചിനും ആറിനും ഇടയില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് മുന്നില്‍ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ലിന കില്‍. കുട്ടികളുടെ സമീപത്തു നിന്നും മാതാവ് മാറിയ സമയത്താണ് കുട്ടിയെ കാണാതായത്. ഉടനെ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സമീപത്തുള്ള പ്രദേശങ്ങളില്‍ അന്വേഷണം നടത്തി.
കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 150,000 ഡോളര്‍ പ്രതിഫലം ലഭിക്കും. നാലടി ഉയരവും 55 പൗണ്ട് തൂക്കവുമുള്ള കുട്ടി ധരിച്ചിരുന്നത് ചുവന്ന വസ്ത്രവും, കറുത്ത ജാക്കറ്റുമാണ്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ 210 207 7660 നമ്പറുമായി ബന്ധപ്പെടണമെന്ന് സാന്‍ അന്റോണിയൊ പൊലീസ് അഭ്യര്‍ഥിച്ചു.