കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു. അഡ്വ. വി.എന്‍.അനില്‍കുമാറാണ് രാജിവച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസില്‍ തീരുമാനം അറിയിച്ചു. വിചാരണക്കോടതി നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി. ഈ കേസില്‍ ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുന്നത്. നേരത്തെയും വിചാരണ കോടതി നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു പ്രോസിക്യൂട്ടറുടെ രാജി.
അതേസമയം കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ അന്വേഷണം നടക്കുന്നതിനാലാണ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. പൊലീസിന്റെ ആവശ്യം കോടതി വ്യാഴാഴ്ച പരിഗണിക്കും.
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്തുവന്നിരുന്നു. വിചാരണക്കോടതിയിലാണ് ഈ ആവശ്യം ഉയര്‍ത്തിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കണ്ടെന്ന നടന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. സ്വകാര്യ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.