പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍ :ആര്‍. നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയായി നിയമിച്ചു

0 second read
0
0

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐ.ജിയായി നിയമിച്ചു. പി. പ്രകാശിനെ ദക്ഷിണമേഖല ഐ.ജിയായും ആര്‍. നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയായും നിയമിച്ചു.

സ്പര്‍ജന്‍ കുമാറാണ് തിരുവനന്തപുരം കമ്മീഷണര്‍. എ.വി ജോര്‍ജ് കോഴിക്കോട് കമ്മീഷണറായി തുടരും. ഐ.ജി മാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ എന്നിവര്‍ക്ക് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കി.

എസ്പി അംഗിത് അശോകിനെ തിരുവനന്തപുരം ഡിസിപിയായി നിയമിച്ചു. വൈഭവ് സക്‌സേനയാണ് പുതിയ കാസര്‍കോട് എസ്പി. പി.ബി.രാജീവിനെ കണ്ണൂര്‍ റൂറല്‍ എസ്പിയായും ആമോസ് മാമനെ കോഴിക്കോട് ഡിസിപിയായും നിയമിച്ചു. സ്വപ്നില്‍ മധുകര്‍ മഹാജന്‍ പുതിയ പത്തനംതിട്ട എസ്പിയാവും. ദിവ്യ ഗോപിനാഥിനെ തിരുവനന്തപുരം റൂറല്‍ എസ്പിയായും ഐശ്വര്യ ഡോഗ്രെയെ തൃശൂര്‍ റൂറല്‍ എസ്പിയായും നിയമിച്ചു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…