മുന്‍ ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡോയ്ക്ക് കോവിഡ്

4 second read
0
0

സാവോ പൗലോ: മുന്‍ ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡോയ്ക്ക് കോവിഡ്. താരത്തിന്റെ ആദ്യകാല ക്ലബ്ബായ ക്രുസെയ്റോയാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ മുന്‍കാല ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളും അടുത്തിടെ താരം വാങ്ങിയിരുന്നു. ക്ലബ്ബിന്റെ 101-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനിരിക്കെയാണ് റൊണാള്‍ഡോ രോഗബാധിതനാകുന്നത്. ഇതോടെ താരം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് ക്ലബ്ബ് താരത്തിന്റെ രോഗവിവരത്തെ കുറിച്ച് വ്യക്തമാക്കിയത്.

45-കാരനായ താരത്തിന് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം ഐസൊലേഷനിലാണെന്നും ക്ലബ്ബ് ട്വിറ്ററില്‍ കുറിച്ചു.2002 ഫിഫ ലോകകപ്പിന്റെ താരമായിരുന്ന റൊണാള്‍ഡോ മൂന്ന് തവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 19993-ല്‍ 16-ാം വയസിലായിരുന്നു ക്രുസെയ്റോയ്ക്കായുള്ള റൊണാള്‍ഡോയുടെ അരങ്ങേറ്റം. 1997-ലും 2002-ലും ബാലണ്‍ദ്യോര്‍ പുരസ്‌കാരവും നേടി.

 

Load More Related Articles
Load More By Editor
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…