ഡ്രൈവറുടെ സത്യസന്ധതയെ ആദരിച്ച് ഷാര്‍ജ ടാക്‌സി

0 second read
0
0

ഷാര്‍ജ: ഡ്രൈവറുടെ സത്യസന്ധതയെ ആദരിച്ച് ഷാര്‍ജ ടാക്‌സി. വാഹനത്തില്‍ മറന്നു വച്ച ഒരു ലക്ഷം ദിര്‍ഹം (ഏതാണ്ട് 20 ലക്ഷം രൂപ) ഉടമയ്ക്ക് തിരിച്ചെത്തിച്ചതാണു നൈജീരിയന്‍ പൗരനായ അബ്രഹാമിനെ ആദരവിനും അംഗീകാരത്തിനും അര്‍ഹമാക്കിയത്. യാത്രക്കാരന്‍ ഇറങ്ങിപ്പോയ ശേഷമാണ് വാഹനത്തിന്റെ പിന്‍സീറ്റിലുള്ള ബാഗ് അബ്രഹാം ശ്രദ്ധിക്കുന്നത്. ഉടന്‍ അതു ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കാന്‍ സഹായിച്ചു.

ഈ വിശ്വാസ്യത മാനിച്ചാണു ഷാര്‍ജ ടാക്‌സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് അല്‍കിന്ദി അബ്രഹാമിനെ ടാക്‌സി ആസ്ഥാനത്ത് വച്ച് ആദരിച്ചത്.ഡ്രൈവറെ മാത്രമല്ല വിശ്വാസ്യത കാത്തു സൂക്ഷിക്കുന്ന ഡ്രൈവര്‍മാരെ നിയമിക്കുന്ന കമ്പനികളെയും അല്‍കിന്ദി പ്രശംസിച്ചു. യാത്രക്കാര്‍ക്ക് ടാക്‌സി വാഹനങ്ങളിലുള്ള വിശ്വാസ്യതയും സുരക്ഷാബോധവും വര്‍ധിക്കാന്‍ ഇത്തരം ആത്മാര്‍ഥ സേവനങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യാത്രക്കാരുടെ നഷ്ടപ്പെട്ട വസ്തുക്കള്‍ ഉടമകള്‍ക്ക് തിരിച്ചെത്തിക്കാന്‍ ടാക്‌സി വാഹനങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്താറുണ്ട്. സാധനങ്ങള്‍ വാഹനങ്ങളില്‍ മറന്നുവച്ചാല്‍ യാത്രക്കാര്‍ക്ക് 600525252 നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാമെന്ന് ഖാലിദ് അറിയിച്ചു.

 

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…