
ഗുരുഗ്രാം: എട്ട് പേര്‍ക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയ യുവതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ ബിരുദ വിദ്യാര്‍ഥിനിയായ 22 കാരിയാണ് അറസ്റ്റിലായത്. യുവതിയുടെ അമ്മയും നരേന്ദ്രര്‍ യാദവ് എന്ന മറ്റൊരാളും തട്ടിപ്പിന്റെ ഭാഗമാണെന്നു പൊലീസ് അറിയിച്ചു. ഇവര്‍ ഒളിവിലാണ്.
ഒരു സാമൂഹ്യപ്രവര്‍ത്തകയാണ് യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വനിതാ കമ്മിഷന്‍ പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. കര്‍ണാലില്‍ നിന്നുള്ള മറ്റൊരു സ്ത്രീയും യുവതിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇവരുടെ മകനെ വാടക വീട് ആവശ്യപ്പെട്ട് വിളിച്ച യുവതി ഹണി ട്രാപ്പില്‍ കുടുക്കുകയായിരുന്നെന്നാണ് പരാതി. യുവതിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.