എനിക്കീ ജീവിതം മടുത്തു: ഞാനീ നാടുവിടുകയാണ്: നിലപാട് വ്യക്തമാക്കി ബിന്ദു അമ്മിണി

2 second read
0
0

കോഴിക്കോട്: കേരളത്തില്‍ ഇപ്പോഴുള്ളത് അരക്ഷിതാവസ്ഥയാണെന്ന് സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി. ഇവിടെ നിന്നും താമസം മാറുകയാണ്. സ്ത്രീയും ദളിതുമായതു കൊണ്ട് നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇതിന്റെ പിന്നില്‍ സംഘപരിവാറാണെന്നും അവര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പ്രതിക്കെതിരെ പൊലീസ് ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. താന്‍ ദലിത് സ്ത്രീയായതുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി പൊലീസ് സംരക്ഷണം പിന്‍വലിച്ചത്. വിശ്വാസികളുടെ പിന്തുണ കാത്തിരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഇനി പരാതി നല്‍കാനില്ലെന്നും ബിന്ദുഅമ്മിണി പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വച്ചാണ് മദ്യലഹരിയിലുണ്ടായിരുന്ന ഒരാള്‍ ബിന്ദുവിനെ ആക്രമിച്ചത്. അടുത്തിടെ ഓട്ടോറിക്ഷ ഇടിച്ച് ചിലര്‍ കൊല്ലാന്‍ ശ്രമിച്ചതായും അവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 

 

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…