നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്. മീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. ‘2022 ല്‍ എന്റെ വീട്ടില്‍ വന്ന ആദ്യ അതിഥി. മിസ്റ്റര്‍ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവന്‍ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാല്‍ അധികകാലം അതിനെ വീട്ടിലിരുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിന്‍. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടര്‍ത്താതിരിക്കാനും ശ്രദ്ധിക്കൂ.’-മീന കുറിച്ചു.
അതേസമയം, മീന പ്രധാനവേഷത്തിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’ റിലീസിനൊരുങ്ങുകയാണ്. ദൃശ്യം 2വിനു ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് സംവിധാനം. ചിത്രത്തില്‍ മീനയുടെയും മോഹന്‍ലാലിന്റെയും മകനായി പൃഥ്വി എത്തുന്നു.