ബര്‍ലിന്‍: ലുഫ്താന്‍സ ഗ്രൂപ്പ് ഇന്ത്യയ്ക്കും സ്വിറ്റ്സര്‍ലന്‍ഡിനും ഇടയിലുള്ള ഫ്ലൈറ്റുകള്‍ പ്രഖ്യാപിച്ചു. എയര്‍ ബബിള്‍ അറേഞ്ച്മെന്റുകള്‍ക്ക് കീഴില്‍ 2022 ജനുവരി 10 മുതല്‍ മുംബൈയിലേക്കുള്ള സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതായി ലുഫ്താന്‍സ ഗ്രൂപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചു. മാത്രമല്ല, ജനുവരി 18 മുതല്‍ ഡല്‍ഹിക്കും മ്യൂണിക്കിനുമിടയില്‍ ലുഫ്താന്‍സ ഫ്ലൈറ്റുകള്‍ പുനരാരംഭിക്കുമെന്നും ലുഫ്താന്‍സ ഗ്രൂപ്പ് അറിയിച്ചു. കൂടാതെ ജനുവരി 31 വരെ ഇന്ത്യയില്‍ നിന്നു ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ ഫ്രീക്വന്‍സികളും ലുഫ്താന്‍സ വര്‍ധിപ്പിച്ചിട്ടുണ്ട്.
സൂറിച്ചിനും മുംബൈയ്ക്കും ഇടയിലുള്ള സര്‍വീസിന്റെ സ്വിസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് മുംബൈയിലേക്ക് എല്ലാ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലും ജനുവരി 22 മുതല്‍. അതേസമയം മുംബൈയില്‍ നിന്നു സൂറിച്ചിലേക്കുള്ള മടക്ക ഫ്ലൈറ്റ് എല്‍എക്സ് 155 പറക്കും. എല്ലാ ബുധന്‍, വെള്ളി ദിവസങ്ങളില്‍ ജനുവരി 12 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ മാസം ആദ്യം ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും എയര്‍ ബബിള്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതിന് പിന്നാലെയാണു പ്രഖ്യാപനം. ലോകമെമ്പാടുമുള്ള കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കും നിശ്ചിത എണ്ണം വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കരാര്‍ അനുവദിക്കുന്നു.ഇന്ത്യയില്‍ നിന്ന് മ്യൂണിക്കിലേയ്ക്കുള്ള ലുഫ്താന്‍സ വിമാനങ്ങളുടെ ഷെഡ്യൂളും പുറത്തിറക്കി.
എയര്‍ ബബിള്‍ ക്രമീകരണങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്രത്യേക വിമാനങ്ങളുമായി ഇതു ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവയെ മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവയുമായി ബന്ധിപ്പിക്കും.