ന്യൂഡല്‍ഹി: തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ടിപിആര്‍ കുറഞ്ഞെങ്കിലും രോഗികള്‍ കൂടുന്നു. രാജ്യത്ത് 14 ജില്ലകളിലെ രോഗവ്യാപനത്തില്‍ ആശങ്കയെന്നും കേന്ദ്രം അറിയിച്ചു.
അതിനിടെ, സംസ്ഥാനത്ത് കോവിഡും ഒമിക്രോണ്‍ വകഭേദവും ഉയരുന്നു. മുന്‍ ദിവസങ്ങളേക്കാള്‍ ഇരട്ടിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗനിരക്ക്. വരുന്ന ഒരാഴ്ചത്തെ കണക്കുകള്‍ നിര്‍ണായകമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകനയോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് തീരുമാനിക്കും.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 36,265 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംൈബയില്‍ പോസിറ്റീവ് ആയവരുടെ എണ്ണം 20,181 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 79 പേര്‍ക്കു കൂടി ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. ഇതില്‍ 57ഉം മുംബൈയിലാണ്.