ഭോപാല്‍: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറോസ്പുര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനായി ബി.ജെ.പി.യുടെ പ്രാര്‍ഥനയും വഴിപാടും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യാഴാഴ്ച ഭോപാലിലെ ഗുഫ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.
ഡല്‍ഹിയില്‍ ബി.ജെ.പി. വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡ ജണ്ഡേവാലന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനനടത്തി.
ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, ദുഷ്യന്ത് ഗൗതം എന്നിവര്‍ ഹനുമാന്‍ മന്ദിറിലാണ് പ്രാര്‍ഥനനടത്തിയത്. കൂടാതെ വാരാണസിയില്‍ കാലഭൈരവ് മന്ദിറില്‍ പ്രത്യേക പ്രാര്‍ഥനയും ആരതിയും നടത്തും.