റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്കും പൊതു ടാക്‌സി പെര്‍മിറ്റ് നല്‍കാന്‍ ട്രാഫിക് വിഭാഗം അനുമതി നല്‍കി. ഇതിനായി രാജ്യത്തെ വിവിധ നഗരങ്ങളില്‍ 18 ഡ്രൈവിങ് സ്‌കൂളുകള്‍ സജ്ജമാക്കിയതായും അധികൃതര്‍ അറിയിച്ചു. റിയാദ്, ജിസാന്‍, ഹായില്‍, കിഴക്കന്‍ പ്രവിശ്യ, അസീര്‍, അല്‍ ജൗഫ്, തായിഫ്, ജിദ്ദ, നജ്റാന്‍ എന്നീ പ്രവിശ്യകളിലാണ് കേന്ദ്രങ്ങള്‍.
2017 സെപ്തംബര്‍ 27 നായിരുന്നു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സൗദിയിലെ വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള അനുമതി നല്‍കുമെന്ന പ്രഖൃാപനം നടത്തിയത്. ജൂണ്‍ 24 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. 18 വയസും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഡൈവിങ് ലൈസന്‍സ് നല്‍കുന്നത്.