ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സോഷ്യല്‍ മീഡിയാ സംരംഭം ‘ട്രൂത്ത് സോഷ്യല്‍’

1 second read
0
0

വാഷിങ്ടണ്‍:മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സോഷ്യല്‍ മീഡിയാ സംരംഭം ‘ട്രൂത്ത് സോഷ്യല്‍’ എന്ന സോഷ്യല്‍ മീഡിയാ ആപ്പ് പുറത്തിറക്കാന്‍ പോവുന്നു. ഫെബ്രുവരി 21 ന് ആപ്പ് പുറത്തിറക്കുമെന്നാണ് ആപ്പിള്‍ സ്റ്റോര്‍ ലിസ്റ്റിങിനെ അടിസ്ഥാനമാക്കി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്വിറ്ററിന് ബദല്‍ എന്ന നിലയിലാണ് ട്രംപ്’ട്രൂത്ത് സോഷ്യല്‍’ എന്ന പേരില്‍ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. ഫെബ്രുവരി 21-ന് യു.എസ്. പ്രസിഡന്റ്സ് ഡേ അവധി ദിനമാണ്. പുറത്തിറക്കുന്നതിന് മുന്നോടിയായി ആപ്പ് മുന്‍കൂര്‍ ബുക്ക് ചെയ്യാനും സാധിക്കും.

ട്വിറ്ററിന് സമാനമായി ട്രൂത്ത് സോഷ്യല്‍ ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് മറ്റ് വ്യക്തികളെയും ട്രെന്‍ഡിങ് ടോപ്പിക്കുകളും ഫോളോ ചെയ്യാന്‍ സാധിക്കും. ട്വീറ്റ് എന്നതിന് പകരം ട്രൂത്ത് എന്ന പേരിലാണ് ഇതിലെ പോസ്റ്റുകള്‍ വിളിക്കപ്പെടുക.

ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ച് ട്രംപി സോഷ്യല്‍ മീഡിയാ സേവനങ്ങളില്‍ നിരന്തരം പോസ്റ്റുകളിട്ടിരുന്നു.അതിന് പിന്നാലെ ജനുവരി ആറിന് യു.എസ്. കാപ്പിറ്റോളിലുണ്ടായ അക്രമസംഭവങ്ങളും നടന്നു.

 

Load More Related Articles
Load More By Editor
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…