ജോലിക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി: പിന്നീട് കണ്ടാസ്വദിക്കുന്നതിനിടെ അബദ്ധത്തില്‍ പഞ്ചായത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിലെത്തി: വയോധികനെ അറസ്റ്റ് ചെയ്ത് പൊലീസ്

0 second read
0
0

അടൂര്‍: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയും ചെയ്തതിന് അറുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. കടമ്പനാട് വടക്ക് സ്വദേശി തോമസുകുട്ടിയെയാണ് ഏനാത്ത് ഇന്‍സ്പെക്ടര്‍ പി.എസ് സുജിത്ത്, എസ്ഐ ടി. സുമേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ നാല്‍പ്പത്തഞ്ചുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.ജനുവരി നാലിന് രാവിലെ 10 ന് തോമസുകുട്ടിയുടെ വീടിന്റെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

പീഡനത്തിന് ശേഷം ദൃശ്യങ്ങള്‍ വീണ്ടും കാണുന്നതിനിടെ അബദ്ധത്തില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നുവെന്നാണ് തോമസു കുട്ടിയുടെ മൊഴി. കടമ്പനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ദൃശ്യങ്ങള്‍ പോയത്. ഇത് വൈറല്‍ ആവുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീട്ടമ്മ പരാതി നല്‍കിയത്. ഐടി ആക്ടും ഭീഷണിപ്പെടുത്തിയുള്ള ബലാല്‍സംഗവും അടക്കമുള്ള കുറ്റങ്ങളാണ് തോമസുകുട്ടിക്കെതിരേ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…