ഒമിക്രോണ്‍ കേസുകള്‍ ഉയര്‍ന്നതുപോലെ കുത്തനെ താഴേക്ക് പോകും: ഡോ. റോഷ്‌ലി വലന്‍സ്‌ക്കി

0 second read
0
0

വാഷിങ്ടന്‍: ഒമിക്രോണുമായി ബന്ധപ്പെട്ട കോവിഡ് കേസ്സുകള്‍ അമേരിക്കയില്‍ അതിവേഗം വ്യാപിച്ചതുപോലെ തന്നെ എത്രയും വേഗം കുത്തനെ താഴേക്കു പോകുമെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. റോഷ്‌ലി വലന്‍സ്‌ക്കി പ്രസ്താവിച്ചു. ഡിസംബര്‍ 7 വ്യാഴാഴ്ച മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവനയിലാണു കോവിഡ് കേസുകളുടെ ഉയര്‍ച്ചയും താഴ്ചയും ഒരു തരംഗം പോലെയാണെന്നു ഡയറക്ടര്‍ വ്യാഖാനിച്ചത്.
വൈറ്റ് ഹൗസ് കോവിഡ് 19 ടാസ്‌ക് ഫോഴ്‌സിനെ കൂടാതെ ആറു മാസത്തിനുള്ളില്‍ ആദ്യമായാണ് വലന്‍സ്‌ക്കി മാധ്യമങ്ങള്‍ക്കു മുന്‍പു പ്രത്യക്ഷപ്പെട്ടത്.

ഒമിക്രോണ്‍ കേസുകള്‍ ആദ്യമായി കണ്ടെത്തിയ ആഫ്രിക്കയില്‍ ഇപ്പോള്‍ ഒമിക്രോണ്‍ വളരെ താഴ്ന്ന നിലയിലാണ്. അതിവേഗം വ്യാപിച്ച ഒമിക്രോണ്‍ ഇപ്പോള്‍ ആഫ്രിക്കയില്‍ നിന്നും അപ്രത്യക്ഷമായതാണ് നാം കാണുന്നതെന്നു ഡോ. കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ കോവിഡിന്റെ വ്യാപനം ഇപ്പോള്‍ അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുന്നു. രണ്ടാഴ്ചക്കു മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ 204 ശതമാനമാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ ഇതുവരെ ലഭ്യമല്ലാത്തതിനാലാണ് കൂടുതല്‍ കുട്ടികള്‍ക്ക് രോഗവ്യാപനം ഉണ്ടായിരിക്കുന്നതെന്നു സിഡിസി ഡിസംബര്‍ 7ന് പുറത്തുവിട്ട സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയിലെ 12 സംസ്ഥാനങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ റെക്കാര്‍ഡിട്ടിരിക്കുകയാണ്.

 

Load More Related Articles
Load More By Editor
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…