കോന്നി: ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍. പയ്യനാമണ്‍ പത്തലുകുത്തി തെക്കിനേത്ത് വീട്ടില്‍ സോണി എം. ശമുവേല്‍ (45), ഭാര്യ റീന(44), മകന്‍ റയാന്‍ (എട്ട്) എന്നിവരാണ് മരിച്ചത്. റീനയും റയാനും വെട്ടേറ്റാണ് മരിച്ചിരിക്കുന്നത്. സോണി ജീവനൊടുക്കിയതാണെന്നും കരുതുന്നു.
മൂന്നു ദിവസമായി ഇവരുടെ വിവരം ഒന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് കിടപ്പു മുറിയില്‍ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വീട് തുറന്നപ്പോഴാണ് റീനയും മകനും കൊല്ലപ്പെട്ടതാണെന്ന് മനസിലായത്.
വിദേശത്തായിരുന്ന സോണി അടുത്തിടെയാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയും നേരിട്ടിരുന്നു. കുറേ നാളായി സോണി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വിഷാദ രോഗത്തിന് ചികില്‍സയിലായിരുന്നു. സോണിയുടെ പിതാവ് കഴിഞ്ഞയിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സാമ്പത്തിക ബാധ്യതയും രോഗവും അലട്ടിയ സോണി ഭാര്യയെയും മകനെയും കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മക്കളില്ലാതിരുന്ന ദമ്പതികള്‍ റയാനെ ദത്തെടുത്തതാണെന്ന് പരിസരവ വാസികള്‍ പറഞ്ഞു.