കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ല :ചടങ്ങുകളില്‍ 50 പേര്‍ മാത്രം

0 second read
0
0

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ല. സ്‌കൂളുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. നിലവിലുള്ള ക്ലാസ് രീതികള്‍ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി.

വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങള്‍ ഉടനുണ്ടാകില്ല. പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനാക്കാനും നിര്‍ദേശമുണ്ട്. വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി. രോഗനിരക്ക് ഉയരുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…