തൊടുപുഴ: ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേര്‍ കൂടി കസ്റ്റിഡിയില്‍. നേരത്തേ പൊലീസ് പിടിയിലായ നിഖില്‍ പൈലിക്കൊപ്പം ബസില്‍ സഞ്ചരിച്ചിരുന്ന ഒരാളെയും നാല് കോളജ് വിദ്യാര്‍ഥികളെയുമാണ് കസ്റ്റഡിയില്‍ എടുത്തത്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ നിഖില്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ധീരജിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. കരിമണല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാത്രിയോടെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി.
സംഭവ സ്ഥലത്തുനിന്നും എറണാകുളം ജില്ലയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പിടിയിലായത്. കരിമ്പന്‍ ടൗണില്‍നിന്നും സ്വകാര്യ ബസില്‍ നേര്യമംഗലത്തേക്ക് പോകും വഴി കരിമണലില്‍ വച്ചാണ് പൊലീസ് ബസ് തടഞ്ഞ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബസില്‍ സഞ്ചരിക്കുന്ന വിവരം സഹയാത്രക്കാര്‍ പൊലീസിന് കൈമാറുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ധീരജ് രാജേന്ദ്രന്‍ (21) കുത്തേറ്റു മരിച്ചത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ധീരജിനു കുത്തേറ്റത്. ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ധീരജ്.